Sunday, September 16, 2012

റെസ്പോണ്‍സീവ് വെബ്‌ ഡിസൈന്‍ (ആര്‍.ഡബ്ലു.ഡി)


റെസ്പോണ്‍സീവ് വെബ്‌ ഡിസൈന്‍ (ആര്‍.ഡബ്ലു.ഡി)

വെബ്‌ സൈറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നവര്‍ സാധാരണയായി അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം വിവിധ തരം ബ്രൌസര്‍ റെസലൂഷനുകളിലും, ടാബ് ലെറ്റ്‌, മൊബൈല്‍ ഫോണുകളിലും വെബ്‌ സൈറ്റുകള്‍ വൃത്തിയോടെ കാണിക്കുക എന്നതാണ്. പലപ്പോഴും ഇവയ്ക്കായ്‌ വേവ്വേറെ ഡിസൈനുകള്‍ ഉണ്ടാക്കാറുണ്ട്. ഇതിനൊരു പരിഹാരമാണ് ആര്‍.ഡബ്ലു.ഡി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന റെസ്പോണ്‍സീവ് വെബ്‌ ഡിസൈന്‍.

പല റെസലൂഷനുകളിലും ഡിവൈസുകളികും ഏറ്റവും ഭംഗിയായും, വായിക്കാന്‍ എളുപ്പമായും വെബ്‌ സൈറ്റുകള്‍ രൂപകല്‍പന ചെയ്യുന്ന ഒരുപായമാണിത്.

·         ഡിവൈസുകളെയും അവയുടെ സവിശേഷതകളും തിരിച്ചറിയുവാനും അതില്‍വരുന്ന മാറ്റങ്ങള്‍ക്കൊപ്പം പ്രതികരിക്കുവാനുമുള്ള കഴിവു ഉപയോഗിക്കുന്ന രീതി.
·         ആപേക്ഷികമായി വലിപ്പം മാറുന്നതും നിരനിരയായി അടുക്കിയതുമായ ഒരു ചട്ടക്കൂടിനുള്ളില്‍ ഉള്ളടക്കത്തെ ഒതുക്കുന്നതുമായ ഒരു മാര്‍ഗം.
·          ചിത്രങ്ങളും മറ്റും ഡിവൈസുകള്‍ക്ക് അനുസൃതമായി അപ്പപ്പോള്‍ത്തന്നെ വലുപ്പ വ്യത്യാസം വരുത്തി കാണിക്കുന്ന സമ്പ്രദായം.

മുകളില്‍ പ്രതിപാദിച്ച മൂന്ന് സാങ്കേതികയുടെയും ഒരു ചേരുവയാണ് ആര്‍.ഡബ്ലു.ഡി.

Ethan Marcotte ആണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.